Posts

അമ്മേ.... ഞാൻ വന്നൂ ട്ടോ..... എന്നെ നന്നായി നോക്കിക്കോണെ....

എന്റെ പേര് ജിൻസി ബിജോയ്  ഞാൻ 23 വയസ്സുള്ള അമ്മയായ Bed വിദ്യാർഥിനിയാണ്. എന്റെ വിവാഹം കഴിഞ്ഞു ഒരു വർഷം തികയുന്ന അതേ മാസം തന്നെയാണ് ഞാനൊരു ആൺകുഞ്ഞിനു ജന്മം നൽകിയത്. ഞങ്ങൾക്ക് കിട്ടിയ വിവാഹ സമ്മാനം ആണ് എന്റെ ഏദൻ (Ethan) കുട്ടൻ. ഞങ്ങൾക്ക് കിട്ടാവുന്നതിലും വച്ച് ഏറ്റവും വലിയ wedding anniversary gift ആണ് ദൈവം ഞങ്ങൾക്ക് തന്നത്.                          കൂട്ടുകാരികൾ പലരും എന്നെ കളിയാക്കാറുണ്ട് എങ്കിലും വിവാഹം കഴിഞ്ഞ് ഇരുപതും നാല്പതും വർഷമായിട്ടും കുട്ടികളില്ലാതെ വിഷമിക്കുന്ന സ്ത്രീകളെ അല്ല അമ്മമാരെ ഓർക്കുമ്പോൾ എനിക്ക് എന്റെ Ethan കുട്ടൻ ഒരു കുറവായി തോന്നുന്നില്ല. ഗർഭിണി ആയിരുന്ന സമയങ്ങളിൽ എനിക്ക് കുറേ ഇഷ്ടങ്ങളും,  ആഗ്രഹങ്ങളും, കൊതിയും വേണ്ടെന്നു വയ്ക്കേണ്ടി വന്നിട്ടുണ്ട്. എന്നാലും എനിക്ക് ഒട്ടും അഹങ്കാരം ഇല്ല. എന്തെന്നാൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം കൊണ്ടുമാത്രം കുട്ടികൾ ഉണ്ടാകുമായിരുന്നെങ്കിൽ ഇവിടെ ഇത്ര മാത്രം കുട്ടികളില്ലാത്ത അമ്മമാർ ഉണ്ടാകുമായിരുന്നോ...? അതിന് ഈശ്വരന്റെ ഒരു കൈ കൂടി വേണം എന്നു കരുതുന്ന ആളാണ് ഞാൻ.   എങ്കിലും സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി തന്റെ കുഞ്ഞിനെ കടൽഭിത്തിയ